പഴയിടത്ത് ശാഖ

ഞാവള്ളിൽ തറവാട്ടിന്റെ സ്ഥാപകനായ ചെറിയാൻ കുര്യന് ഉണ്ടായ അഞ്ചു സന്താനങ്ങളിൽ മൂത്ത മകനായ തൊമ്മൻ തറവാട്ടിൽനിന്ന് കഷ്ടിച്ച് ഒരു ഫർലോങ്ങ് മാറിയുള്ള പഴയിടത്ത് പുരയിടത്തിൽ വീടുവച്ച് താമസം മാറ്റുന്നതോടെയാണ് ഈ ശാഖയുടെ ആരംഭം. ഇത് ഏതാണ്ട് 225 വർഷങ്ങൾക്കു മുമ്പായിരുന്നിരിക്കണം. ഈ വീട് അടുത്തകാലം വരെ (2004) നിലനിന്നിരുന്നു. ഓരോ തലമു റയിലും ഓരോ ആൺമക്കളേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ ആദ്യ മൂന്നു തലമുറകൾ ഈ വീട്ടിലായിരുന്നു.